പയ്യന്നൂർ കോറോത്ത് വടിവാളും സ്​റ്റീൽ ബോംബും പിടിച്ചു

പയ്യന്നൂർ:- കോറോം നോർത്ത് വായനശാലക്ക് സമീപം ഷെഡിൽനിന്ന് ഒമ്പത് വടിവാളും തൊട്ടടുത്ത് തന്നെയുള്ള കുറ്റിക്കാട്ടിൽനിന്ന് ഒരു സ്റ്റീൽ ബോംബും കണ്ടെത്തി. നാട്ടുകാർ നൽകിയ സൂചനയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് വടിവാളും ബോംബും കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിലാണ് വടിവാൾ. കുറ്റിക്കാട്ടിൽ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്. ആർ.എസ്.എസി​െൻറ ഉടമസ്ഥതയിലുള്ളതാണ് ഷെഡ് നിൽക്കുന്ന സ്ഥലമെന്ന് പൊലീസ് പറഞ്ഞു. ഇവിടെ കെട്ടിടം പണിയുന്നതിന് നിർമിച്ച തറയുടെ മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടാണ് ഷെഡ് നിർമിച്ചത്. സംഭവത്തെ തുടർന്ന് ബോംബ് സ്ക്വാഡി​െൻറയും ഡോഗ് സ്ക്വാഡി​െൻറയും സഹായത്തോടെ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തി. സി.ഐ എം.പി. ആസാദ്, എസ്.ഐ കെ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ്‌ സംഘമാണ് തിരച്ചിൽ നടത്തിയത്. ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ പയ്യന്നൂരിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.