കാവ് നവീകരണത്തിന് ധനസഹായം

കണ്ണൂർ: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കാവുകള്‍, കുളങ്ങള്‍, ആല്‍ത്തറകള്‍ എന്നിവയുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ (മൂന്ന് കോപ്പി) 30ന് മുമ്പ് മലബാര്‍ ദേവസ്വം ബോര്‍ഡി​െൻറ അതത് ഡിവിഷന്‍ അസിസ്റ്റൻറ് കമീഷണറുടെ ഓഫിസില്‍ ലഭിക്കണം. അപേക്ഷയും നിബന്ധനകളും അസി. കമീഷണര്‍മാരുടെ ഓഫിസുകളിലും www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. സ്വകാര്യക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള കാവുകള്‍, കുളങ്ങള്‍, ആല്‍ത്തറകള്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള എസ്റ്റിമേറ്റ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തി​െൻറ ശിപാര്‍ശസഹിതം സമര്‍പ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.