'കണ്ണൂര്‍ കുതിക്കുന്നു-' കൈപ്പുസ്തകം പ്രകാശനം ചെയ്തു

കണ്ണൂർ: സംസ്ഥാന സര്‍ക്കാറി​െൻറ ഒന്നാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് പ്രസിദ്ധീകരിച്ച 'കണ്ണൂര്‍ കുതിക്കുന്നു'- കൈപ്പുസ്തകം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലിക്ക് നല്‍കി പ്രകാശനം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിവിധ വകുപ്പുകള്‍ക്കു കീഴില്‍ ജില്ല കൈവരിച്ച വികസന നേട്ടങ്ങള്‍, നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയതാണ് പുസ്തകം. ജില്ല കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പത്മനാഭന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.