തുല്യജോലിക്ക്​ തുല്യവേതനം ഉറപ്പാക്കണം ^നഴ്​സസ്​ പാരൻറ്​സ്​ അസോസിയേഷൻ

തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കണം -നഴ്സസ് പാരൻറ്സ് അസോസിയേഷൻ കണ്ണൂർ: വിദ്യാഭ്യാസ വായ്പയെടുത്തവരുടെ പേരിലുള്ള ബാങ്കുകളുടെ ജപ്തി നടപടിയും കേസുകളും അടിയന്തരമായി നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകണമെന്നും തുല്യജോലിക്ക് തുല്യവേതനമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കണമെന്നും ഇന്ത്യൻ നഴ്സസ് പാരൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മേരി അബ്രഹാം, കെ.എൻ. വിജയൻ, ജോണി പി. ബാലൻ, കെ.വി. മനോഹരൻ, രാഘവൻ കാവുമ്പായി, കെ.സി. കുമാരൻ, കെ.ജി. രാജൻ, ബെന്നി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.