attnn kannur, calicut ബംഗളൂരു–കണ്ണൂർ എക്സ്പ്രസിെൻറ സമയത്തിൽ മാറ്റം

കാലവർഷം: ബംഗളൂരു–കണ്ണൂർ എക്സ്പ്രസി​െൻറ സമയത്തിൽ മാറ്റം ബംഗളൂരു: കാലവർഷത്തെ തുടർന്ന് മംഗളൂരു വഴി പോകുന്ന ബംഗളൂരു–കണ്ണൂർ എക്സ്പ്രസി​െൻറ സമയത്തിൽ മാറ്റംവരുത്തി. ബംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് രാത്രി 8.30ന് പുറപ്പെടുന്ന കണ്ണൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16517)തൊട്ടടുത്ത ദിവസം രാവിലെ 8.30ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിലെത്തും. 8.35ന് ഇവിടന്ന് പുറപ്പെടുന്ന ട്രെയിൻ 11.10ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് വൈകീട്ട് 4.40ന് പുറപ്പെടുന്ന ബംഗളൂരു എക്സ്പ്രസ് (ട്രെയിൻ നമ്പർ 16518) ഏഴിന് മംഗളൂരു സെൻട്രൽ സ്റ്റേഷനിലും ഇവിടന്ന് 8.55ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം രാവിലെ 8.20ന് ബംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലുമെത്തും. ശനിയാഴ്ച മുതൽ പുതിയ സമയക്രമം നിലവിൽവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.