സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ആനുകൂല്യം അനുവദിക്കുന്നില്ലെന്ന്​

കുമ്പള: കുമ്പളയി-കളത്തൂർ-പേരാൽ റൂട്ടിലോടുന്ന സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ആനുകൂല്യം അനുവദിക്കുന്നില്ല. വൈകീട്ട് സ്കൂൾവിട്ട് സ്റ്റാൻഡിലെത്തിയാൽ വിദ്യാർഥികളെ വെയിലോ മഴയോ എന്നില്ലാതെ വരിനിർത്തി ഫുൾ ടിക്കറ്റ് നൽകുന്നവരെമാത്രം കയറ്റുകയാണ്. ബസിൽ ആളുകൾ നിറയുന്നതോടെ വിദ്യാർഥികളെ ഒഴിവാക്കി ബസ് പോവുകയുമാണ് ചെയ്യുന്നത്. പല കുട്ടികളും മഴ വരുമ്പോഴും വീട്ടിലെത്താൻ ൈവകുന്നതിനാലും ക്ലീനർക്ക് അഞ്ചു രൂപ നൽകി ബസിൽ കയറിപ്പറ്റുകയാണ് ചെയ്യുന്നത്. കഴിഞ്ഞവർഷങ്ങളിലും ഇതേ അവസ്ഥ തന്നെയായിരുന്നിട്ടും ഒരു രാഷ്ട്രീയപാർട്ടിയോ വിദ്യാർഥിസംഘടനയോ വിഷയത്തിൽ മുന്നിട്ടിറങ്ങിയില്ലെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു. പൊലീസ്, ആർ.ടി.ഒ, ബസ് ഓണേഴ്സ് അസോസിയേഷൻ എന്നിവർ സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.