പഠനം ഭീതിയുടെ മേൽക്കൂരക്ക്​ കീഴിൽ

കാസർകോട്: നെല്ലിക്കുന്ന് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ലാബുകൾ അടർന്ന് വിദ്യാർഥികളുടെ തലയിൽ വീഴുന്നു. കഴിഞ്ഞ കുറെ നാളുകളായി അവസ്ഥ തുടരുകയാണ്. ക്ലാസ് മുറിയുടെ മേൽഭാഗത്തുനിന്നാണ് സ്ലാബുകൾ അടർന്നുവീഴുന്നത്. അപകടത്തിൽനിന്ന് രക്ഷപ്പെടാൻ സ്ലാബുകൾ ഇളകിയഭാഗത്തുനിന്നും മാറിയാണ് കുട്ടികൾ ഇരിപ്പിടം ഉറപ്പിക്കുന്നത്. കുട്ടികൾ സ്ഥിരം സഞ്ചരിക്കുന്ന വഴികളിലെ സ്ലാബുകൾ ഏതുസമയത്തും അടർന്നുവീണുകൊണ്ടിരിക്കുകയാണ്. 1982ൽ പണിത കെട്ടിടമാണ്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്കൂളാണിത്. പഴകിയകെട്ടിടം അറ്റകുറ്റപ്പണി നടത്തണമെന്ന് നഗരസഭയോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതുവരെ ചെയ്തില്ല. സൺഷേഡ് ഭാഗം പൂർണമായും തകർന്നതിനെ തുടർന്ന് പൊളിച്ചുനീക്കിയിരിക്കുകയാണ്. എന്നാൽ, ഇതും കോൺക്രീറ്റ് ചെയ്തിട്ടില്ല. മഴപെയ്യുേമ്പാൾ വെള്ളം അകത്തേക്കുകയറുകയാണ്. ഇതുമൂലം കുട്ടികൾക്ക് പഠിക്കാനാകാത്ത സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.