കല്ലുമ്മക്കായ കൃഷി: മുളംകുറ്റികൾ കായലിൽനിന്ന്​ നീക്കം ചെയ്യണം

കാസർകോട്: മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി 2016-17 വർഷത്തിൽ കാസർകോട് ജില്ലയിൽ കല്ലുമ്മക്കായ കൃഷി ചെയ്ത കർഷകർ കൃഷിക്കായി ഉപയോഗിച്ച മുളംകുറ്റികൾ കൃഷിക്കുശേഷം കായലിൽനിന്ന് പൂർണമായും നീക്കം ചെയ്യണം. കൃഷിക്ക് ഉപയോഗിച്ച മുളകൾ കായലിൽ ഉപേക്ഷിക്കുന്നത് ഒഴുക്കിനെയും മത്സ്യബന്ധനത്തെയും തുടർ വർഷങ്ങളിലുള്ള കൃഷിയെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ മുളംകുറ്റികൾ പൂർണമായും നീക്കം ചെയ്തതിനുശേഷം മാത്രമേ കർഷകർക്കുള്ള സർക്കാർ ധനസഹായം അനുവദിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വനിത ഐ.ടി.ഐ പ്രവേശനം കാസർകോട്: ഭീമനടിയിലെ ബേബിജോൺ മെമ്മോറിയൽ സർക്കാർ വനിത ഐ.ടി.ഐയിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന എസ്.സി.വി.ടി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ (രണ്ടു വർഷം), ഫാഷൻ ഡിസൈൻ ടെക്നോളജി, ഡെസ്ക്ടോപ് പബ്ലിഷിങ് ഓപറേറ്റർ (ഒരു വർഷം വീതം) എന്നീ കോഴ്സുകളിൽ എസ്.എസ്.എൽ.സി തത്തുല്യ യോഗ്യതയുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം ഐ.ടി.ഐയിൽനിന്നും www.det.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷകൾ ഈ മാസം 24 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04672 341666.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.