ബസിൽ വ്യാപാരിയുടെ ലക്ഷം രൂപ പോക്കറ്റടിച്ചു

കാസർകോട്: ബസ്‌യാത്രക്കിടയിൽ വ്യാപാരിയുടെ ലക്ഷം രൂപ പോക്കറ്റടിച്ചു. ബേക്കൽ പള്ളിക്കരയിലെ വി. അബ്‌ദുല്ലക്കാണ് പണം നഷ്ടമായത്. പള്ളിക്കരയിൽനിന്ന് കാസര്‍കോട്ടേക്ക് കെ.എസ്‌.ആർ.ടി.സി ബസിൽ വരുേമ്പാൾ അടിവസ്‌ത്രത്തി​െൻറ ഭാഗം പോക്കറ്റ്‌ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് പണം കവർന്നത്. 2000 രൂപയുടെ 50 നോട്ടുകളടങ്ങിയ കെട്ടാണ്‌ പോക്കറ്റില്‍ സൂക്ഷിച്ചിരുന്നത്‌. കാസര്‍കോട്ടെത്തിയപ്പോഴാണ്‌ പണം നഷ്‌ടപ്പെട്ടതായി അറിയുന്നത്. കാസർകോട് പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.