പ്രതിഷേധിച്ചു

വെള്ളരിക്കുണ്ട്: കാർഷികവിളകളുടെ വിലത്തകർച്ചക്ക് പരിഹാരംതേടി മധ്യപ്രദേശിൽ സമരംചെയ്ത കർഷകർക്കുനേരെ നടന്ന പൊലീസ് വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടതിൽ കർഷക ഐക്യവേദി . വൻകിട കോർപറേറ്റുകൾക്കുവേണ്ടി ഭരണാധികാരം ഉപയോഗിക്കുന്നവർ രാജ്യത്ത് നടക്കുന്ന കർഷകരുടെ സമരങ്ങളെ കണ്ടില്ലന്ന് നടിക്കുകയാണ്. ഈ ദുഃസ്ഥിതിക്കെതിരെ കർഷകപ്രസ്ഥാനങ്ങൾ യോജിച്ച് പ്രവർത്തിക്കണം. പത്മനാഭൻ എളേരി, ടോമി ആറ്റുപുറം, രാജു തട്ടിയിൽ, റോബർട്ട് മൂലയിൽ, ഷാജൻ പൈങ്ങോട് എന്നിവർ സംസാരിച്ചു. സണ്ണി പൈക്കട സ്വാഗതവും ഷാജി വെള്ളാരംകുന്നേൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.