കേന്ദ്ര സർവകലാശാലയിൽ 'വാൾ ഓഫ്​ ഹീറോസ്​' അനാച്ഛാദനം ചെയ്തു

പെരിയ: കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രാലയത്തി​െൻറ വിദ്യാവീരത അഭിയാൻ പദ്ധതിയുടെ ഭാഗമായി കേരള കേന്ദ്ര സർവകലാശാലയിൽ 'വാൾ ഓഫ് ഹീറോസ്' ചിത്രം അനാച്ഛാദനം ചെയ്തു. സർവകലാശാല ചാൻസലർ ഡോ. വീരേന്ദർലാൽ ചോപ്ര അനാച്ഛാദനം നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. ഡോ. എം.എസ്. ജോൺ പ്രഭാഷണം നടത്തി. രജിസ്ട്രാർ ഡോ. എ. രാധാകൃഷ്ണൻ നായർ സ്വാഗതവും ഡോ. ടി.കെ. അനീഷ്കുമാർ നന്ദിയും പറഞ്ഞു. പരമവീർചക്ര ബഹുമതി നേടിയ 21 ജവാന്മാരുടെ ഛായാചിത്രങ്ങളും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും അടങ്ങിയ 15 അടി നീളവും 10 അടി ഉയരവുമുള്ള ഫലകമാണ് വാൾ ഓഫ് ഹീറോസ് എന്നപേരിൽ പ്രദർശിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.