കൊടിതോരണങ്ങൾ ഏകപക്ഷീയമായി നീക്കം​െചയ്യുന്നതിനെതിരെ സി.പി.എം

കണ്ണൂർ: ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊടിതോരണങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ ഏകപക്ഷീയമായി നീക്കം ചെയ്യുമെന്ന പ്രഖ്യാപനം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ പറഞ്ഞു. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇത്തരം വസ്തുക്കള്‍ നീക്കംചെയ്യുന്നതിന് ആരും എതിരല്ല. അത്തരം സ്ഥലങ്ങളില്‍ പ്രചാരണവസ്തുക്കള്‍ നീക്കംചെയ്യുന്നതിന് സി.പി.എം കൂടി മുന്‍കൈയെടുക്കും. എന്നാല്‍, പൊലീസുദ്യോഗസ്ഥര്‍ക്ക് ഏകപക്ഷീയമായി ഇതിനധികാരം കൊടുത്താല്‍ ജനങ്ങള്‍ക്കിടയില്‍ പൊതുസ്ഥലങ്ങളില്‍ പ്രചാരണം നടത്താനുള്ള ജനാധിപത്യ അവകാശത്തിന് നേരെയുള്ള ൈകയേറ്റമാകുമെന്നതാണ് മുന്‍കാല അനുഭവം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭരണകൂടം നടത്തുന്ന ഇടപെടലുകളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായംകൂടി പരിഗണിച്ച് അവരെ കൂടി ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.