കണ്ണൂർ സർവകലാശാലയിൽ ആവശ്യമായ തസ്​തികകൾ സൃഷ്​ടിക്കണം^സ്​റ്റാഫ്​ ഒാർഗനൈസേഷൻ സമ്മേളനം

കണ്ണൂർ സർവകലാശാലയിൽ ആവശ്യമായ തസ്തികകൾ സൃഷ്ടിക്കണം-സ്റ്റാഫ് ഒാർഗനൈസേഷൻ സമ്മേളനം കണ്ണൂർ: സർക്കാർ നടത്തിയ വർക്ക് സ്റ്റഡി പ്രകാരം കണ്ണൂർ സർവകലാശാലയിൽ ആവശ്യമെന്ന് കണ്ടെത്തിയ തസ്തികകൾ സൃഷ്ടിക്കണമെന്ന് കണ്ണൂർ സർവകലാശാല സ്റ്റാഫ് ഒാർഗനൈസേഷൻ 19ാമത് സേമ്മളനം ആവശ്യപ്പെട്ടു. താവക്കര ആസ്ഥാനത്ത് സ്റ്റുഡൻറ് ഫെസിലിറ്റേഷൻ സ​െൻറർ ഒരുക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ഗാന്ധിജി, നെഹ്റു തുടങ്ങിയ ദേശീയ നേതാക്കളെ തമസ്കരിക്കാനും ജനങ്ങളെ വർഗീയവത്കരിക്കാനുമുള്ള കേന്ദ്ര സർക്കാറി​െൻറ നീക്കം ഉപേക്ഷിക്കണമെന്നും സതീശൻ പാച്ചേനി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്കരിക്കുന്നതി​െൻറ ഭാഗമായാണ് വിദ്യാഭ്യാസ വിദഗ്ധർക്കു പകരം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരെ സർവകലാശാല ഭരണസമിതികളിലേക്ക് സർക്കാർ നോമിനേറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ഇ.കെ. ഹരിദാസൻ അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് (എൻ.ജി.ഒ അസോസിയേഷൻ), യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭ മണ്ഡലം സെക്രട്ടറി അമൃത രാമകൃഷ്ണൻ, കെ.എസ്.യു ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ്, എം.എസ്.എഫ് ജില്ല പ്രസിഡൻറ് സി.കെ. നജാഫ്, കെ.പി.സി.എം.എസ്.എ ജില്ല പ്രസിഡൻറ് കെ.പി. ദിനേശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജയൻ ചാലിൽ (പ്രസി.), കെ.പി. പ്രേമൻ(ജന. സെക്ര.), ടി. ബാലകൃഷ്ണൻ, കെ.എം. സിറാജ്, പി.എം. രാജേഷ്, ഷാജി കരിപ്പത്ത്, കെ. അനൂപ, കെ.എം. സൂരജ്, ടി.പി. അശ്വതി (നിർവഹണ സമിതി അംഗങ്ങൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.