ഹർത്താലാചരിച്ചു

കൂത്തുപറമ്പ്: പ്ലാസ്റ്റിക് നിരോധനത്തി​െൻറ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നഗരസഭാധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് ടൗണിലെ വ്യാപാരികൾ . വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി സമിതിയുടെയും ആഹ്വാന പ്രകാരമാണ് ഹർത്താൽ നടന്നത്. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച ഹർത്താൽ ഉച്ച 12 മണിയോടെ അവസാനിച്ചു. ഇരു സംഘടനകളുടെയും നേതൃത്വത്തിൽ ടൗണിൽ പ്രകടനവും വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസിന് മുന്നിൽ ധർണയും സംഘടിപ്പിച്ചു. ധർണ വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് എ.ടി. അബ്ദുല്ലക്കോയ ഉദ്ഘാടനം ചെയ്തു. വി.പി. മൊയ്തു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ചാക്കോ മുല്ലപ്പള്ളി, പി. ഷൈജു, പി.പി. ഇസ്മായിൽ, എം. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.