ചികിത്സ സഹായം തേടി മുണ്ടോളി ഭാസ്‌കരന്‍

മട്ടന്നൂര്‍: നഗരസഭയിൽ പുലിയങ്ങോടിലെ തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ഭാസ്‌കരന്‍ ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സ സഹായം തേടുന്നു. ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങുന്ന കുടുംബം ഭാസ്‌കര​െൻറ തണലിലായിരുന്നു. ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസിന് വിധേയനാകുന്ന ഇദ്ദേഹത്തി​െൻറ ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാവുന്നതിലും കൂടുതലാണ്. കുടുംബത്തെ സഹായിക്കുന്നതിനായി ഇ.പി. ജയരാജന്‍ എം.എല്‍.എ, എന്‍.വി. ചന്ദ്രബാബു, കെ. ഭാസ്‌കരന്‍ മാസ്റ്റര്‍, കെ.ടി. ചന്ദ്രന്‍ മാസ്റ്റര്‍, വി.കെ. ലക്ഷ്മണന്‍ എന്നിവര്‍ രക്ഷാധികാരികളായി സഹായ കമ്മിറ്റി രൂപവത്കരിച്ചു. യൂനിയന്‍ ബാങ്കി​െൻറ മട്ടന്നൂര്‍ ശാഖയില്‍ ആരംഭിച്ച 340102010028156, ഐ.എഫ്.എസ് കോഡ് യു.ബി.ഐ 534013 എന്ന അക്കൗണ്ട് നമ്പറില്‍ സഹായങ്ങള്‍ നല്‍കാം. അധ്യാപക ഒഴിവ് മട്ടന്നൂര്‍: കൊടോളിപ്രം ഗവ. എല്‍.പി സ്‌കൂളിൽ എല്‍.പി.എസ്.എ അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള ഇൻറര്‍വ്യൂ നാളെ രാവിലെ 11ന് സ്‌കൂളില്‍ നടക്കും. അസ്സൽ രേഖകളുമായി ഹാജരാകണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. പരിസ്ഥിതി ദിനാചരണം മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണവും എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്കുള്ള അനുമോദനവും എടയന്നൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എം. രാജന്‍ അധ്യക്ഷത വഹിച്ചു. കെ. അനില, ടി. രുധീഷ്, കെ.കെ. പ്രഭാകരന്‍, കെ. ഷിജു, കെ.പി. മിനി, പി. ജസീല, കെ.പി. പ്രശാന്ത്, മുഹമ്മദ് നജീബ്, കെ. ഉഷ, എന്‍. അനില്‍ കുമാര്‍, ലിയോ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.