സാധാരണക്കാര​െൻറ ഭക്ഷണസ്വാതന്ത്ര്യത്തിൽ ആർ.എസ്​.എസ്​ ഇടപെടുന്നു -^കാനം രാജേന്ദ്രൻ

സാധാരണക്കാര​െൻറ ഭക്ഷണസ്വാതന്ത്ര്യത്തിൽ ആർ.എസ്.എസ് ഇടപെടുന്നു --കാനം രാജേന്ദ്രൻ സാധാരണക്കാര​െൻറ ഭക്ഷണസ്വാതന്ത്ര്യത്തിൽ ആർ.എസ്.എസ് ഇടപെടുന്നു --കാനം രാജേന്ദ്രൻ കാഞ്ഞങ്ങാട്: കന്നുകാലി വിജ്ഞാപനത്തിലൂടെ കേന്ദ്രസർക്കാറും ആർ.എസ്.എസും സാധാരണക്കാര​െൻറ ഭക്ഷണസ്വാതന്ത്ര്യത്തിൽപോലും ഇടപെടുകയാണെന്ന് സി.പി.െഎ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. കാസർകോട് ജില്ല സി.പി.ഐ പ്രവർത്തകയോഗത്തിൽ സംബന്ധിക്കാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മദ്യവർജനമാണ് എൽ.ഡി.എഫ് സർക്കാറി​െൻറ ലക്ഷ്യം. കള്ളുചെത്ത് തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും നിലവിൽ മദ്യമേഖലയിലുള്ള തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനും ഉൗന്നൽനൽകിയായിരിക്കും മദ്യനയം രൂപവത്കരിക്കുക. ദേശീയത അടിച്ചേൽപിേക്കണ്ട ഒന്നല്ല. ആർ.എസ്.എസിനോ സംഘ്പരിവാറിനോ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ല. സാമ്പത്തികവളർച്ച പിന്നോട്ടുപോവുകയും തൊഴിൽ നൽകാനാവാതെ വരുകയും ചെയ്തപ്പോൾ ജനശ്രദ്ധ തിരിച്ചുവിടാനാണ് കശാപ്പ് നിരോധനം ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് സി.പി.െഎ മന്ത്രിമാർ, സി.പി.എം മന്ത്രിമാർ എന്നിങ്ങനെ ഇല്ല. എല്ലാവരും എൽ.ഡി.എഫി​െൻറ മന്ത്രിമാരാണെന്നും കാനം പറഞ്ഞു. സി.പി.െഎ അസി. സെക്രട്ടറി സത്യന്‍ മൊകേരി, സി.പി.െഎ ജില്ല ജനറൽ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവരും കാനത്തിെനാപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.