സ്വാർഥതാൽപര്യങ്ങൾക്ക് മുന്നിൽ സി.പി.എം ധാർമികത കൈവെടിയുന്നു ^സതീശൻ പാച്ചേനി

സ്വാർഥതാൽപര്യങ്ങൾക്ക് മുന്നിൽ സി.പി.എം ധാർമികത കൈവെടിയുന്നു -സതീശൻ പാച്ചേനി പയ്യന്നൂർ: യു.ഡി.എഫ് ഭരണകാലത്ത് മദ്യത്തിനെതിരെയും മദ്യക്കച്ചവടക്കാർക്കെതിരെയുംനിന്ന് കേരളത്തിൽ മദ്യവർജനനയം നടപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറി കുഗ്രാമത്തിൽപോലും മദ്യശാലകൾ ആരംഭിച്ച് മദ്യകേരളത്തിന് ചിയേഴ്സ് പറയുന്ന ഇടതുപക്ഷ കപടഭരണം ജനം തിരിച്ചറിയണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. പാണപ്പുഴ കുറ്റൂർ ഇരുൾമൂട്ടിൽ ആരംഭിച്ച പുതിയ മദ്യശാല അടച്ചുപൂട്ടണമെന്ന ആവശ്യമുയർത്തി കടന്നപ്പള്ളി പാണപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1992ൽ പായത്താംപൊയിലിൽ ബിയർ നിർമാണശാല ആരംഭിക്കാൻ ഒരുങ്ങിയപ്പോൾ സമരംചെയ്ത് പ്രവൃത്തി തടസ്സപ്പെടുത്തിയ ചരിത്രമുള്ളവർ ഇന്ന് നിർമാണശാലക്ക് പകരം മദ്യവിൽപനശാല ആരംഭിച്ചപ്പോൾ നാലു പ്രാദേശിക പ്രവർത്തകർക്ക് ജോലിയും വാങ്ങിച്ചുകൊടുത്ത് കൈയുംകെട്ടി മിണ്ടാതിരിക്കുന്നതിലെ ഇരട്ടത്താപ്പ് രാഷ്ട്രീയം ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് എൻ.ജി. സുനിൽപ്രകാശ് അധ്യക്ഷത വഹിച്ചു. എം.പി. ഉണ്ണികൃഷ്ണൻ, എൻ. നാരായണൻ, കെ. ബ്രിജേഷ് കുമാർ, സാജു ആൻറണി, എ.ജെ. തോമസ്, കെ.വി. രാമചന്ദ്രൻ മാസ്റ്റർ, പി.പി. കരുണാകരൻ മാസ്റ്റർ, സന്ദീപ് പാണപ്പുഴ, കെ.പി. മുരളീധരൻ, കെ.പി. ജനാർദനൻ, സുമിത്ര ഭാസ്കരൻ, എ.കെ. ശങ്കരൻ മാസ്റ്റർ, എ.വി. സനൽ, ടോണി ജോസഫ്, സുധീഷ് കടന്നപ്പള്ളി, ശ്യാമള മോഹൻ, കെ. മുഹമ്മദ് കുഞ്ഞി, ജോർജ് കുട്ടി, പി.പി. നാരായണൻ, വി.പി. ഗോവിന്ദൻ, ശ്രീധരൻ ആലന്തട്ട, എൻ.വി. രാധാകൃഷ്ണൻ, സത്യൻ ഇരൂൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.