അംഗീകാരമില്ലാത്ത സ്‌കൂൾ പൂട്ടി: മൂന്നു സ്‌കൂളുകളുടെ രേഖകൾ തൃപ്തികരമെന്ന്​ വിദ്യാഭ്യാസ വകുപ്പ്

മഞ്ചേശ്വരം: സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിച്ച ഒരു സ്വകാര്യ സ്‌കൂൾ പൂട്ടി. മഞ്ചേശ്വരം പീസ് സ്‌കൂൾ ഉൾപ്പെടെ മൂന്നു സ്‌കൂളുകളുടെ രേഖകൾ തൃപ്തികരമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നോട്ടീസ് നൽകിയ മറ്റു സ്‌കൂളുകൾ ഇതുവരെ മറുപടി നൽകിയില്ലെന്നും കാലതാമസം ഉണ്ടായാൽ ഇവക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു. മഞ്ചേശ്വരം ഉപജില്ലക്ക് കീഴിലെ പൈവളിഗെയിൽ പ്രവർത്തിച്ചുവരുന്ന ക്രസൻറ് കിങ് സ്‌കൂളാണ് അടച്ചുപൂട്ടിയത്. മഞ്ചേശ്വരം പീസ് സ്കൂൾ, സ​െൻറ് മേരീസ് സ്‌കൂൾ കാളിയൂര്‍, സ്പൂര്‍ത്തി വിദ്യാനികേതന്‍ എന്നീ സ്‌കൂളുകളാണ് തങ്ങൾക്ക് പ്രവർത്തിക്കാൻ മതിയായ രേഖകൾ ഉണ്ടെന്നു ബോധ്യപ്പെടുത്തിയത്. ഈ മൂന്നു സ്‌കൂളുകളുടെയും രേഖകൾ തൃപ്തികരമായതിനാൽ ഇവർക്ക് പ്രവർത്തനം തുടരാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. ഇവക്ക് പുറമെ മഞ്ചേശ്വരം ഉപജില്ലയിലെ 22 സ്‌കൂളുകൾ ഒരു രേഖകളുമില്ലാതെ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ നടപടികൾ ആരംഭിച്ചതായി മഞ്ചേശ്വരം എ.ഇ.ഒ നന്ദികേശൻ പറഞ്ഞു. നടപടിക്കെതിരെ പൈവളിഗെയിലെ അൽ-മദീന സ്‌കൂൾ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവർക്കെതിരെ നടപടിക്ക് കോടതി താൽക്കാലിക സ്റ്റേയും നൽകിയിട്ടുണ്ട്. ഈ മൂന്നു സ്‌കൂളുകൾക്കും പ്രവർത്തിക്കാൻ വേണ്ട രേഖകൾ ഉണ്ടായിരുന്നെങ്കിലും ഇവ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് സമർപ്പിച്ചിരുന്നില്ല. ഇതാണ് ഇവർക്ക് നോട്ടീസ് നൽകാൻ കാരണമായത്. അധ്യയന വർഷം ആരംഭിച്ചതോടെ സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചിരുന്നു. ഇതി​െൻറ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിലെ 16 സ്‌കൂളുകൾക്ക് നോട്ടീസ് നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.