ഒരു വർഷത്തിനകം 64 തൊഴിൽ തർക്കങ്ങൾ തീർപ്പാക്കി

കാസർകോട്: കഴിഞ്ഞ ഒരുവർഷത്തിൽ ജില്ലയിൽ തൊഴിൽമേഖലയിലുണ്ടായ 64 തൊഴിൽ തർക്കങ്ങളിൽ രമ്യമായ തീർപ്പ് കൽപിക്കുകയും തൊഴിൽമേഖലയിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ല ലേബർ ഓഫിസർ അറിയിച്ചു. അവശത അനുഭവിക്കുന്ന മരംകയറ്റ തൊഴിലാളികൾക്കും ജോലിക്കിടയിൽ മരിച്ചവർക്കും കേരള മരം കയറ്റ തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം തൊഴിൽ വകുപ്പ് ജില്ലയിൽ പെൻഷൻ ഇനത്തിൽ 164 ഗുണഭോക്താക്കൾക്കായി 12.5 ലക്ഷം രൂപയും ധനസഹായമായി 13 പേർക്ക് എട്ട് ലക്ഷം രൂപയും നൽകി. സംഘടിത തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം മാരക രോഗംമൂലം അവശത അനുഭവിക്കുന്ന ദിവസവേതന തൊഴിലാളികൾക്ക് പെൻഷൻ ഇനത്തിൽ 7.66 ലക്ഷം രൂപയും ധനസഹായമായി 90,000 രൂപയും നൽകി. തൊഴിലാളികൾക്ക് മിനിമം വേതനം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ആരംഭിച്ച വേതന സുരക്ഷ പദ്ധതി പ്രകാരം 316 സ്ഥാപനങ്ങൾ എൻറോൾ ചെയ്തു. 136 സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് ബാങ്ക് മുഖേന ശമ്പളം നൽകിവരുന്നുണ്ട്. ഒരു വർഷത്തിനകം ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിവിധ സ്ഥലങ്ങളിൽ ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നും വിതരണവും നടത്തുകയും 831 തൊഴിലാളികൾ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മേയ്ദിനത്തോടനുബന്ധിച്ച് ജില്ല സ്പോർട്സ് കൗൺസിലി​െൻറയും ജില്ല ലേബർ ഓഫിസി​െൻറയും ആഭിമുഖ്യത്തിൽ ഗവ. കോളജ് ഗ്രൗണ്ടിൽ തൊഴിലാളികൾക്കായി മേയ്ദിന കായികമേള സംഘടിപ്പിച്ചു. ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട് പ്രകാരം നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിട നിർമാണ സൈറ്റുകൾ പരിശോധന നടത്തി തൊഴിലാളികൾക്കുള്ള സുരക്ഷ സംവിധാനങ്ങൾ ഉറപ്പ് വരുത്തിയതായും ജില്ല ലേബർ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.