കോയിപ്പാടി-^കൊപ്പളം തീരദേശ റോഡ് തകർന്നു

കോയിപ്പാടി--കൊപ്പളം തീരദേശ റോഡ് തകർന്നു മൊഗ്രാൽ: വർഷങ്ങളായി റീടാർ ചെയ്യാത്ത കുമ്പള -കോയിപ്പാടി- -മൊഗ്രാൽ കൊപ്പളം തീരദേശ റോഡ് തകർന്നു. കോയിപ്പാടിയിൽ ഒരു കിലോമീറ്റർ ദൂരത്തിൽ റോഡ് പൂർണമായും തകർന്നിട്ടുണ്ട്. കനത്ത മഴയിൽ റോഡിൽ വലിയ ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഇത് വഴിയാത്രക്കാർക്ക് ഏറെ ദുരിതമാവുന്നു. മഴക്ക് മുമ്പുതന്നെ തകർന്ന റോഡ് അറ്റകുറ്റപ്പണികൾ ചെയ്യിപ്പിച്ച് ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ബന്ധപ്പെട്ടവർ ചെവിക്കൊള്ളാത്തതാണ് ദുരവസ്ഥക്ക് കാരണമായതെന്ന് തീരദേശവാസികൾ പറയുന്നു. മഴ കനക്കുന്നതോടെ ഇത് വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെടും. ഇത് പ്രദേശവാസികളായ നാട്ടുകാർക്കും ഒപ്പം നൂറുകണക്കിന് വിദ്യാർഥികൾക്കും ഏറെ ദുരിതമുണ്ടാക്കും. 2008--09 കാലയളവിലാണ് ഹാർബർ ഫണ്ടും ത്രിതല പഞ്ചായത്ത് ഫണ്ടും ഉപയോഗപ്പെടുത്തി ഒരു കോടി െചലവിൽ അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശ റോഡ് നിർമിച്ചത്. പിന്നീട് റോഡ് തകർന്നിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞുനോക്കിയില്ലെന്ന്‌ തീരദേശവാസികൾ പറയുന്നു. തകർന്നുകിടക്കുന്ന കോയിപ്പാടി ഭാഗത്തുള്ള ഒരു കിലോമീറ്റർ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.