കിനാത്തിൽ ക്ഷീരോൽപാദക സഹകരണസംഘത്തിന് അവാർഡ്

ചെറുവത്തൂര്‍: മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പാദക യൂനിയ​െൻറ മികച്ച ക്ഷീര സഹകരണ സംഘത്തിനുള്ള ജില്ലതല അവാര്‍ഡ് കിനാത്തില്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന് ലഭിച്ചു. 250 ലിറ്റര്‍ പാല്‍ അളവില്‍ ആരംഭിച്ച് നിലവില്‍ 800 ലിറ്ററോളം അളക്കുന്ന യൂനിറ്റാണ് കിനാത്തില്‍. മുന്‍വര്‍ഷങ്ങളില്‍ ഏറ്റവും ഗുണമേന്മയുള്ള പാല്‍ അളക്കുന്നതിനുള്ള അവാര്‍ഡും സംഘം നേടിയിരുന്നു. മികച്ച പ്രവര്‍ത്തനരീതിയും സംരംഭകശേഷിയും അടിസ്ഥാനമാക്കിയാണ് അവാര്‍ഡിനായി പരിഗണിച്ചത്. കാഞ്ഞങ്ങാട് മാവുങ്കാൽ മില്‍മ െഡയറിയില്‍ നടന്ന ചടങ്ങില്‍ ക്ഷീരോല്‍പാദക യൂനിയന്‍ മലബാര്‍ മേഖല സഹകരണ സംഘം ചെയര്‍മാന്‍ പി.പി. ഗോപാലക്കുറുപ്പ് അവാര്‍ഡ് വിതരണം ചെയ്തു. കിനാത്തില്‍ യൂനിറ്റ് പ്രസിഡൻറ് കെ. ഭാസ്‌കരന്‍, സെക്രട്ടറി ശ്രീജ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ksheera sangam award: മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡ് കിനാത്തില്‍ ക്ഷീരസംഘം പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.