മാവിലാക്കടപ്പുറത്ത് മാവി​െൻറ സമൃദ്ധിക്കായി പദ്ധതി

തൃക്കരിപ്പൂർ: മാവുകൾ നന്നേ കുറഞ്ഞ വലിയപറമ്പിലെ മാവിലാക്കടപ്പുറത്ത് നാട്ടുമാവി​െൻറ സമൃദ്ധി ലക്ഷ്യമിട്ട് പദ്ധതി ആവിഷ്കരിച്ചു. പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളി​െൻറ നേതൃത്വത്തിലാണ് 1000 നാട്ടുമാവുകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചത്. വിദ്യാലയത്തിലെ പരിസ്ഥിതിദിനാചരണം വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ടി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പ്രത്യേക നഴ്സറി തയാറാക്കി മാവിലാക്കടപ്പുറം, വലിയപറമ്പ്, പടന്നക്കടപ്പുറം തീരദേശത്ത് നാട്ടുമാമ്പഴത്തി​െൻറ മാധുര്യംനുകരാൻ മാവിൻതൈകൾ വിതരണം ചെയ്യും. ഒരുവർഷം നീളുന്നതാകും പദ്ധതി. സ്കൂളിലെ കുട്ടിവനത്തി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെംബർ ഒരിയര മാധവനും ഗ്രീൻ കാമ്പസി​െൻറ ഉദ്ഘാടനം കൃഷി ഓഫിസർ സന്തോഷ്കുമാർ ചാലിലും നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് പി.വി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ. ഭാസ്കരൻ, സ്റ്റാഫ് സെക്രട്ടറി എ. ഗിരീഷ്ബാബു, എൻ.കെ. മുഹമ്മദ്കുഞ്ഞി, ടി. ജയചന്ദ്രൻ, ടി.കെ. സന്തോഷ്, കെ. നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.