റേഷൻ കാർഡ് വിതരണം

കണ്ണൂർ: കണ്ണൂർ താലൂക്കിൽ എട്ടിന് എ.ആർ.ഡി 176- പാപ്പിനിശ്ശേരി ഗവ.വെൽഫെയർ എൽ.പി സ്കൂൾ, 184 - റേഷൻ കടക്ക് സമീപം (ഇരിണാവ് സർവിസ് സഹകരണ ബാങ്കിന് സമീപം), 262- റേഷൻ കടക്ക് സമീപം (കോലത്ത് വയൽ) എന്നിവിടങ്ങളിൽ പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്യും. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുമണി വരെയാണ് കാർഡ് വിതരണം. പുതിയ റേഷൻ കാർഡ് വാങ്ങിക്കുന്നതിന് കാർഡുടമ പഴയ റേഷൻകാർഡും തിരിച്ചറിയൽ കാർഡും സഹിതം ഹാജരാകണം. കാർഡുടമക്ക് നേരിട്ട് ഹാജരാകാൻ സാധിക്കാത്ത അവസരത്തിൽ ഉടമയുടെ സമ്മതപത്രം വാങ്ങി കാർഡിലെ മറ്റൊരംഗം തിരിച്ചറിയൽ രേഖയുമായി ഹാജരാകണം. മുൻഗണനാ വിഭാഗം കാർഡുകൾക്ക് 50 രൂപയും മുൻഗണനേതര കാർഡുകൾക്ക് 100 രൂപയുമാണ് വില. മുൻഗണനാ വിഭാഗത്തിൽപ്പെട്ട പട്ടികവർഗത്തിന് റേഷൻകാർഡ് സൗജന്യമാണ്. പുതിയ റേഷൻ കാർഡിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ജൂലൈ മുതൽ താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ നൽകി പരിഹരിക്കാം. റേഷൻ സാധനങ്ങൾ ആവശ്യമില്ലെങ്കിൽ കാർഡ് വിതരണം ചെയ്യുന്ന കൗണ്ടറിൽ നിന്ന് നിർദിഷ്ട അപേക്ഷാഫോറം വാങ്ങി കൗണ്ടറിൽ തന്നെ അപേക്ഷ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.