ആദരിച്ചു

തലശ്ശേരി: ആപ്സാ കണ്ണൂരും മാവിലായി പൊതുജന വായനശാല ആൻഡ് മൊയ്തു മെമ്മോറിയൽ ലൈബ്രറിയും ചേർന്ന് വായനശാലയിൽ സംഘടിപ്പിച്ച ജലസംരക്ഷണ പ്രവർത്തനങ്ങളിലെ മുൻനിരക്കാരെ കണ്ടെത്തി ആദരിക്കൽച്ചടങ്ങ് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. ലഘുലേഖാ പ്രകാശനവും പ്രസിഡൻറ് നിർവഹിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആപ്സാ പ്രസിഡൻറ് എം.കെ. അബ്ദുറഹ്മാൻ പദധതി രൂപരേഖ അവതരിപ്പിച്ചു. കണ്ണൂർ വാട്ടർ കൺസർവേഷൻ സൊസൈറ്റി സെക്രട്ടറി ഡി. കൃഷ്ണനാഥപൈ മണ്ണ്-ജലസംരക്ഷണത്തി​െൻറ പ്രാധാന്യത്തെക്കുറിച്ച് ക്ലാെസടുത്തു. ആപ്പ്സാ കോഒാഡിനേറ്റർ കെ.പി. ജയരാജൻ നമ്മുടെ പറമ്പുകളിലെ ജലസംരക്ഷണപ്രവൃത്തികളും ജലസ്വീകരണ പദ്ധതികളെപ്പറ്റിയും റെയ്ഡ്കോയിലെ പി.കെ. രവീന്ദ്രൻ കിണർ റീചാർജിങ്ങിനെപ്പറ്റിയും വിശദീകരിച്ചു. വി. സുരേഷ്, കെ. ശിവപ്രസാദ്, എ. ഭരതൻ, എ.വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. മികച്ച ജലസംരക്ഷണപ്രവർത്തനം നടത്തിയ മൂന്നുപേരെ ഉപഹാരം നൽകി .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.