ഇരിട്ടി ടൗണിലെ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു

ഇരിട്ടി: പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സ്ഥാപനമായ ചില്ലുകടയുടെ മാനേജിങ് പാർട്ണർ ഉരുവച്ചാൽ മുണ്ടോറപ്പൊയിൽ നന്ദനത്തിൽ കെ.പി. മുരളീധരൻ (51) കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറോടെ കടയിൽ കുഴഞ്ഞുവീണ മുരളീധരനെ ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എടക്കാനം കൃഷ്ണകൃപയിൽ മുണ്ടയാടൻ ചന്തുക്കുട്ടി നമ്പ്യാർ-കെ.പി. പാർവതി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രസന്ന. സഹോദരങ്ങൾ: ജയരാജൻ, വിനോദ്, ഷനോജ് (മാനേജിങ് ഡയറക്ടർ, ചില്ലുകട), ഷൈനി, ഷീബ. അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച ഉരുവച്ചാൽ മുണ്ടോറപ്പൊയിലിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം ഉച്ച 12ന് എടക്കാനം തറവാട്ട് ശ്മശാനത്തിൽ സംസ്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.