ശുദ്ധജല മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യകർഷക വികസന ഏജൻസി വഴി നടപ്പിലാക്കുന്ന ഉൾനാടൻ മത്സ്യകൃഷി വ്യാപനം പദ്ധതിയുടെ ഭാഗമായി ചെമ്മീൻ കൃഷിയും ശുദ്ധജലത്തിലെ മത്സ്യകൃഷിയും നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെറിയ കുളത്തിലെ മത്സ്യകൃഷി (ഒരു സ​െൻറ് മുതൽ 50 സ​െൻറ് വരെ), വലിയ കുളത്തിലെ മത്സ്യകൃഷി (50 സ​െൻറിന് മുകളിൽ), മാതൃകാ കുളത്തിലെ മത്സ്യകൃഷി (50 സ​െൻറ് മുതൽ രണ്ട് ഹെക്ടർ വരെ) എന്നീ വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷാഫോറവും വിശദ വിവരങ്ങളും മാപ്പിളബേയിലുള്ള മത്സ്യകർഷക വികസന ഏജൻസിയിലും പഞ്ചായത്ത് തല അക്വാകൾചർ കോ ഓഡിനേറ്റർമാരിൽ നിന്നും ലഭിക്കും. ജൂൺ 15 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0497 2732340.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.