സ്​കൂൾ കെട്ടിടം ഉദ്​ഘാടനം

പഴയങ്ങാടി: മാടായി ഗവ. ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് പൊതുവിദ്യാഭ്യാസ സംരക്ഷണത്തി​െൻറ ഭാഗമായി നിർമിച്ച കെട്ടിട ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. ഒന്നരക്കോടി രൂപ െചലവിലാണ് കെട്ടിടം പണിതത്. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു. ടി.വി. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.കെ. ആബിദ, ആർ. അജിത, കെ. ശ്രീനിവാസൻ, എൻ.വി. രാമകൃഷ്ണൻ, എം. ബാബുരാജൻ, പ്രഫ. മുഹമ്മദ് അഹമ്മദ്, ഇ.സി. വിനോദ്, പി.പി. രവീന്ദ്രൻ, എം.പി. ഉണ്ണികൃഷ്ണൻ, എൻ. ജയശങ്കരൻ എന്നിവർ സംസാരിച്ചു. കെ. പത്മനാഭൻ സ്വാഗതവും സി. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.