പ്രകൃതിസൗഹൃദ ഇഫ്താർസംഗമം

തളിപ്പറമ്പ്: അരിപ്പാമ്പ്ര ഐഡിയൽ കൾച്ചറൽ സ​െൻറർ പ്രവർത്തകർ പ്രകൃതിസൗഹാർദ ഇഫ്താർസംഗമം സംഘടിപ്പിച്ചു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് വാഴ ഇലയിലും സ്റ്റീൽ ഗ്ലാസിലുമായാണ് നോമ്പുതുറ വിഭവങ്ങളൊരുക്കിയത്. തുടർന്ന്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. അവാർഡ്ദാനവും വൃക്ഷത്തൈ വിതരണ ഉദ്ഘാടനവും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തംഗം പ്രമീള രാജൻ നിർവഹിച്ചു. കെ.പി. ഖാലിദ് അധ്യക്ഷത വഹിച്ചു. പി.എം.സി. ഉമ്മർഹാജി, ഉമർ അരിപ്പാമ്പ്ര, മുനീർ തോട്ടീക്കൽ എന്നിവർ സംസാരിച്ചു. സി. ഹസ്സൻകുഞ്ഞി സ്വാഗതവും പി. ബഷീർ നന്ദിയും പറഞ്ഞു. ഡോക്ടറുടെ വീട്ടിലെ കവർച്ച: കേസിൽ ഒരാൾകൂടി പിടിയിൽ തളിപ്പറമ്പ്: തൃച്ചംബരത്ത് ഡോക്ടറുടെ വീട്ടിൽ കവർച്ചനടത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. തൃശൂർ മണ്ണംപോട്ടയിലെ പൊഴലിപറമ്പിൽ ഷിബുവിനെയാണ് (44) തളിപ്പറമ്പ് എസ്.ഐ ബിനുമോഹനനും സംഘവും പിടികൂടിയത്. പരിയാരം ഡൻറൽ കോളജ് പ്രിൻസിപ്പൽ ഡോ. സജിയുടെ വാടകവീട്ടിലായിരുന്നു മാസങ്ങൾക്കുമുമ്പ് കവർച്ചനടന്നത്. അഞ്ചു പവൻ സ്വർണവും 22,000 രൂപയുമാണ് കവർന്നിരുന്നത്. മോഷണസംഘത്തിലെ രണ്ടുപേർ നേരത്തെ കണ്ണൂർ പൊലീസി​െൻറ പിടിയിലായിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഷിബുവിനെ കുറിച്ച് സൂചന ലഭിച്ചത്. തിങ്കളാഴ്ച രാത്രി എേട്ടാടെ തളിപ്പറമ്പ് ബസ്സ്റ്റാൻഡിൽവെച്ചാണ് ഇയാൾ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.