എം.എസ്.എഫ് മെസ്​റ്റ്​ പരീക്ഷ 35 കേന്ദ്രങ്ങളിൽ

കാസർകോട്: എം.എസ്.എഫ് ജില്ല കമ്മിറ്റി ദുബൈ കെ.എം.സി.സി ജില്ല കമ്മിറ്റിയുമായി സഹകരിച്ച് ഹൈസ്കൂൾ, -ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന സ്കോളർഷിപ് എക്സാം മെസ്റ്റ് പരീക്ഷ ജില്ലയിലെ 35 കേന്ദ്രങ്ങളിൽ നടത്തും. പി.എസ്.സി പരീക്ഷാമാതൃകയിൽ ഒ.എം.ആർ ഷീറ്റ് ഉപയോഗിച്ചാണ് പരീക്ഷ. പങ്കെടുക്കാൻ താൽപര്യമുള്ളവർ എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി മുഖേന അപേക്ഷ സമർപ്പിക്കണമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു. ഉന്നതവിജയം നേടുന്ന 10 വിദ്യാർഥികൾക്ക് 5000 രൂപ വീതവും 40 വിദ്യാർഥികൾക്ക് 1000 രൂപ വീതവും സ്കോളർഷിപ് നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.