കാലവർഷം കനത്തില്ല; കാസർകോട്ട്​ ഇന്നലെയും ലോറികളിൽ കുടിവെള്ളമെത്തി

കാസർകോട്: സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചപ്പോഴും കാസർകോട് വരൾച്ച. ഇന്നലെവരെ വെള്ളമില്ലാത്ത കിണറുകളും നീരൊഴുക്കു തുടങ്ങിയിട്ടില്ലാത്ത പുഴകളും ജില്ലയിലുണ്ട്. കാസർകോട് നഗരത്തിൽ ഇപ്പോഴും ഉപ്പുവെള്ളംതന്നെയാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പിൽനിന്ന് വരുന്നത്. കാസർകോട് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പയസ്വിനി പുഴയുടെ ബാവിക്കര തടയണയിൽ ശുദ്ധജലം നിറയാത്തതാണ് കാരണം. ശനിയാഴ്ച വാട്ടർ അതോറിറ്റിവഴി ലഭിച്ചത് ഉപ്പുവെള്ളമാണെന്ന് വിദ്യാനഗർ സ്വദേശികൾ വിവരിച്ചു. സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചുവെങ്കിലും കാസർകോട് ഇതുവരെ ഒറ്റപ്പെട്ട മഴയും ചാറ്റൽമഴയുമാണുണ്ടായത്. ഞായറാഴ്ച പൊള്ളുന്ന വെയിലായിരുന്നു. േമയ് 31 വരെ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തി​െൻറ റിപ്പോർട്ട്പ്രകാരം സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ കാസർകോട്ടാണ്. -68 ശതമാനം മഴയാണ് കാസർകോട്ട് പെയ്തത്. കണ്ണൂർ ജില്ലയിൽവരെ സാധാരണ മഴ ലഭിച്ചുകൊണ്ടിരിക്കുേമ്പാഴാണിത്. സ്കൂളുകളിൽപോലും കുടിവെള്ളപ്രശ്നം നേരിടുന്ന സ്ഥിതിയാണ്. കാസർകോട് നഗരത്തിലെ മഴ രേഖപ്പെടുത്തുന്ന കുഡ്ലുവിൽ ജൂൺ അഞ്ചിന് രേഖപ്പെടുത്തിയത് 4.4 സെ.മീ. മഴയാണ്. കാഞ്ഞങ്ങാട്ട് രേഖപ്പെടുത്തിയത് രണ്ട് സെ.മീ. മഴയും. കണ്ണൂരിൽ 14.4ഉം കോഴിക്കോട് 15.6ഉം രേഖപ്പെടുത്തിയപ്പോഴാണ് കാസർകോട്ട് ഇൗ അവസ്ഥ. ദക്ഷിണകേരളത്തിൽ മഴ കനക്കുേമ്പാഴും ലോറികളിൽ കുടിവെള്ളം എത്തിക്കുന്ന സ്ഥലങ്ങൾ കാസർകോട്ട് ഇപ്പോഴുമുണ്ട്. ഇപ്പോൾ വിതരണം ചെയ്യുന്ന വെള്ളത്തിൽ ഉപ്പി​െൻറ അംശം കുറയുന്നുണ്ടെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. ഇത് കർണാടകയിൽ പെയ്ത മഴയെ തുടർന്നുണ്ടായ നീരൊഴുക്കു കാരണമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാസർകോട് താലൂക്കിലെ ചില പ്രദേശങ്ങളിൽ ഇന്നലെയും കുടിവെള്ളം വിതരണംചെയ്തതായി താലൂക്ക് ഒാഫിസിൽനിന്ന് അറിയിച്ചു. കുഡ്ലുവിലാണ് ഇന്നലെ ലോറിയിൽ കുടിവെള്ളം വിതരണംചെയ്തത്. നഗരത്തിലെ മിക്ക വീടുകളും കുടിവെള്ളം വിലകൊടുത്തു വാങ്ങി ഉപയോഗിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.