പൊലീസ് കസ്​റ്റഡിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മംഗളൂരു: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാവൂര്‍ ബൊപ്പുഗുഡെയിലെ മെല്‍വിന്‍ ജോണ്‍ കോണ്‍സെസോയാണ് (39) ബജ്പെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. മറവൂര്‍ അണക്കെട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് ബജ്പെ പൊലീസ് നൈറ്റ് പട്രോളിങ് സംഘം നാല് യുവാക്കളെ ഞായറാഴ്ച അര്‍ധരാത്രി കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിയ ഉടന്‍ മെല്‍വിന്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. കെട്ടിടനിര്‍മാണ തൊഴിലാളിയണ് മെല്‍വിൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.