റെയിൽ​േവ സ്​റ്റേഷൻ പരിസരത്തുനിന്ന്​ നാല്​ കിലോ കഞ്ചാവ്​ പിടിച്ചെടുത്തു

കാസര്‍കോട്‌: റെയിൽേവ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ നാല് കിലോ കഞ്ചാവ് എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ പിടിച്ചെടുത്തു. തിങ്കളാഴ്ച പുലർച്ചെ കാസർകോട് റെയിൽേവ സ്റ്റേഷൻ പ്ലാറ്റ്ഫോമി​െൻറ തെക്കുഭാഗത്താണ് പോളിത്തീൻ ബാഗിൽ പൊതിഞ്ഞനിലയിൽ കഞ്ചാവ് കണ്ടെത്തിയത്. എക്‌സൈസ്‌ സംഘത്തെ കണ്ട്‌ ഉപേക്ഷിച്ച് സ്ഥലംവിട്ടതാണെന്ന് കരുതുന്നു. കാസര്‍കോട്‌ എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ ഇന്‍സ്‌പെക്‌ടര്‍ വിനോദ്‌ ആർ. നായര്‍, എക്‌സൈസ്‌ ഇൻറലിജന്‍സ്‌ ഇന്‍സ്‌പെക്‌ടര്‍ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ്‌ പിടിച്ചെടുത്തത്. റെയില്‍വേ സുരക്ഷാസേനയുടെ സഹായവുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.