അധ്യാപക ഒഴിവ്​

കാഞ്ഞങ്ങാട്: പടന്നക്കാട് ഗവ.എൽ.പി സ്‌കൂളില്‍ നിലവിലുള്ള എൽ.പി.എസ്.എ (മലയാളം) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപികയെ നിയമിക്കുന്നു. നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബുധനാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ഫോണ്‍: 9847020146. 'നീർമാതളം' ജൈവോദ്യാനത്തിന് തുടക്കം അരയി: നവതി കഴിഞ്ഞ ആറങ്ങാടി വൈദ്യരെന്ന അരയി നാരായണൻ വൈദ്യരും പത്നി ശാരദാമ്മയും തളിപ്പറമ്പിലെ പ്രശസ്തമായ മൈക്കീൽ വൈദ്യ കുടുംബത്തിലെ ചരകൻ രവീന്ദ്രൻ വൈദ്യരും കുട്ടികളുമായി നടത്തിയ സംവാദം കൊണ്ട് അരയി ഗവ.യു.പി സ്കൂളിലെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തമായ അനുഭവമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി വിദ്യാലയത്തിൽ നിർമിക്കുന്ന നീർമാതളം ജൈവോദ്യാനത്തിന് തുടക്കം കുറിക്കാൻ എത്തിയതായിരുന്നു നാടി​െൻറ പ്രിയപ്പെട്ട ഭിഷഗ്വരന്മാർ. സ്കൂൾ മുറ്റത്ത് നിർമിക്കുന്ന ഉദ്യാനത്തിൽ നിർമാതാളത്തിനു പുറമെ അപൂർവങ്ങളായ നൂറോളം ഔഷധ സസ്യങ്ങൾ നട്ടു. വൈദ്യന്മാരും കുട്ടികളും നാട്ടിൽ നിന്നു തന്നെ ശേഖരിച്ചവയായിരുന്നു ഇവയെല്ലാം. പി.ടി.എ പ്രസിഡൻറ് പി. രാജൻ, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പി. ഭാസ്കരൻ അരയി, പ്രകാശൻ കരിവെള്ളൂർ, ലിസി ജേക്കബ്, എസ്. ജഗദീശൻ, സിനി എബ്രഹാം, എസ്.സി. റഹ്മത്ത് എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ കെ. ആദിത്യൻ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.