സമ്പന്നമായ പ്രകൃതിയെ നാളേക്ക്​ കരുതിവെക്കണം ^-മന്ത്രി ഇ. ചന്ദ്രശേഖരൻ

സമ്പന്നമായ പ്രകൃതിയെ നാളേക്ക് കരുതിവെക്കണം -മന്ത്രി ഇ. ചന്ദ്രശേഖരൻ കുണ്ടംകുഴി: സമ്പന്നമായ പ്രകൃതിയെയാണ് വരും തലമുറക്കു വേണ്ടി നാം കരുതിവെക്കേണ്ടതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. പ്രകൃതി ഇല്ലെങ്കിൽ നമ്മൾ ഇല്ലെന്ന സത്യം എല്ലാവരും തിരിച്ചറിയണം. ബേഡഡുക്ക കൊളത്തൂർ ജി.എൽ.പി സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആട് ഫാമിനായൊരു പ്ലാവിൻതോട്ടം പദ്ധതിയും സംസ്ഥാന സർക്കാറി​െൻറ ഒന്നാം വാർഷികാഘോഷങ്ങളുടെ ജില്ലതല സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളവും വായുവും വരും തലമുറക്കായി നമ്മൾ കരുതിവെക്കണം. കഴിഞ്ഞ തലമുറകൾ പ്രകൃതിയെ പരിപാലിച്ചതുകൊണ്ടാണു നമുക്ക് പ്രകൃതി വിഭവങ്ങൾ ലഭിക്കുന്നത്. എന്നാൽ, ഇന്ന് മനുഷ്യ​െൻറ സ്വാർഥതയും ആർത്തിയും പ്രകൃതിയെ നശിപ്പിക്കുകയാണ്. വീട്ടിൽ 10 വൃക്ഷത്തൈ നട്ടാണ് ഞാൻ ഇറങ്ങിയത്. ഒരു വൃക്ഷമെങ്കിലും ഒരാൾക്ക് നടാൻ കഴിയണം- - മന്ത്രി പറഞ്ഞു. കൊളത്തൂർ ജി.എൽ.പി സ്കൂളിന് സമീപമാണ് ആയിരം പ്ലാവിൻതൈകൾ നട്ടുപിടിപ്പിക്കുന്നത്. ജില്ല മൃഗസംരക്ഷണ വകുപ്പും ജില്ല ഇൻഫർമേഷൻ ഒാഫിസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഓമന രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സുഫൈജ ടീച്ചർ, മുൻ എം.എൽ.എ പി. രാഘവൻ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഗോപാലൻ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രമണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ എം. ശാന്തകുമാരി, എം. സുകുമാരൻ, എ. മാധവൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.വി. സുഗതൻ, പ്രിൻസിപ്പൽ അഗ്രികൾചറൽ ഓഫിസർ ജോൺ അലക്സ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ് കെ. വിനോദ്കുമാർ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോഷി ജോസഫ്, ചീഫ് വെറ്ററിനറി ഓഫിസർ കെ.എം. കരുണാകര ആൽവ, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ സി. വിനു, കൊളത്തൂർ വില്ലേജ് ഓഫിസർ കെ. ബാലകൃഷ്ണൻ, കൊളത്തൂർ ജി.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ സി. മുരളീധരൻ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം വി. ദിവാകരൻ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് എം. അനന്തൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ രാധാകൃഷ്ണൻ ചാളക്കാട്, കെ.വി. ബാബു, കെ.പി. രാജൻ, ഹരീഷ് കരിപ്പാടകം എന്നിവർ സംസാരിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി. രാമചന്ദ്രൻ സ്വാഗതവും ബേഡഡുക്ക ഗോട്ട് ഫാം സ്പെഷൽ ഓഫിസർ ഡോ. ടിറ്റോ ജോസഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.