ആറളം കാർഷിക ഫാം പ്ലാ​േൻറഷൻ തൊഴിലാളികളുടെ സമരം 29 ദിവസം പിന്നിട്ടു

കേളകം: ആറളം കാർഷിക ഫാമിലെ പ്ലാേൻറഷൻ വിഭാഗത്തിലെ തൊഴിലാളികളുടെ സമരം 29 ദിവസം പിന്നിട്ടു. സമരപന്തൽ മുൻ മന്ത്രി അനൂപ് ജേക്കബ് സന്ദർശിച്ചു. വത്സൻ അത്തിക്കൽ, മാത്തുക്കുട്ടി പന്തപ്ലാക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതി തീരുമാനം. ഐ.എൻ.ടി.യു.സി നേതാവ് കെ. വേലായുധൻ, എ.ഐ.ടി.യു.സി നേതാവ് കെ.ടി. ജോസ്, സി.ഐ.ടി.യു നേതാക്കളായ അഡ്വ. ബിനോയ് കുര്യൻ, കെ.കെ. ജനാർദനൻ, കെ.ബി. ഉത്തമൻ, സംഘടനാ നേതാക്കളായ ആൻറണി ജോയി, വി. ഷാജി, പി.ജെ. ബേബി എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഫാമിലെ പ്ലാേൻറഷന്‍ തൊഴിലാളികളെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളായി അംഗീകരിച്ച് സേവന വ്യവസ്ഥകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പ്ലാേൻറഷന്‍ തൊഴിലാളികളെ കര്‍ഷിക മേഖലയിലെ തൊഴിലാളികളായി കണക്കാക്കി അനുകൂല്യങ്ങള്‍ അനുവദിക്കാമെന്ന് ഒരുവര്‍ഷം മുമ്പ് സര്‍ക്കാറുമായി ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍, ഫാമിലെ താൽക്കാലിക തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ചപ്പോഴും പ്ലാേൻറഷന്‍ തൊഴിലാളികളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല. പ്ലാേൻറഷനില്‍ 33 തൊഴിലാളികൾ വര്‍ഷങ്ങളായി കുറഞ്ഞകൂലിക്കാണ് പണിയെടുക്കുന്നത്. സമരം ശക്തമാക്കുന്നതി​െൻറ ഭാഗമായി കഴിഞ്ഞ ദിവസം തൊഴിലാളികൾ ആത്മാഹുതി ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ജൂൺ 13ന് നടക്കുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ അനുഭാവ തീരുമാനമെടുക്കുമെന്ന് അധികൃതർ നൽകിയ ഉറപ്പിൽ പ്രതീക്ഷ അർപ്പിക്കുകയാണ് തൊഴിലാളി സംഘടനകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.