വൈതൽ മലയി​ലെത്തിയ ഫിലിപ്പീൻകാരി​യെ അപമാനിച്ചു; നാലുപേർ അറസ്​റ്റിൽ

വൈതൽ മലയിലെത്തിയ ഫിലിപ്പീൻകാരിയെയും മലയാളിയായ ഭർത്താവിനെയും അപമാനിച്ചു; നാലുപേർ അറസ്റ്റിൽ ആലക്കോട്: വിനോദസഞ്ചാരത്തിന് വൈതൽമലയിലെത്തിയ ഫിലിപ്പീൻസുകാരിയെയും മലയാളിയായ ഭർത്താവിനെയും അപമാനിച്ചതിൽ നാലുപേർ അറസ്റ്റിൽ. ഒറ്റത്തൈ സ്വേദശികളായ പാറപ്പുറം റോബിൻ മാത്യു (32), കാഞ്ഞിരക്കാട്ടുകുന്നേൽ ബൈജുതോമസ് (31), ആലക്കോട് പെരുനിലം കുരിശുമല സ്വേദശി എടാേട്ടൽ ഷിേൻറാ തോമസ്, കാപ്പിമല പള്ളിക്കുടിയിൽ ജോമി ജോസ് (25) എന്നിവരെയാണ് ആലക്കോട് എസ്.െഎ ജോൺസൺ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഫിലിപ്പീനി യുവതി പെരിങ്ങോം സ്വദേശിയായ ഭർത്താവിനും ഭർതൃമാതാവിനുമൊപ്പം മഞ്ഞപ്പുല്ലിലെ റിസോർട്ടിനു സമീപത്തെ കടയിൽ നിന്നും ചായകുടിക്കവേ നാലംഗ സംഘത്തിലെ ബൈജുവി​െൻറ നേതൃത്വത്തിലെത്തിയ സംഘം യുവതിയെ അപമാനിച്ചുവെന്നാണ് പരാതി. തടയാൻ ശ്രമിച്ച ഭർത്താവിനെയും അമ്മയെയും ഇവർ അടിച്ചു പരിക്കേൽപിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവി​െൻറ രണ്ടുപവൻ മാല നഷ്ടപ്പെട്ടതായും പരാതിയുണ്ട്. സംഭവമറിഞ്ഞ െപാലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.