ചെറുപുഴ ചെക്​ഡാമി​െൻറ പാര്‍ശ്വഭിത്തി തകര്‍ന്നു

ചെറുപുഴ: കാര്യങ്കോട് പുഴക്കുകുറുകെ ജലവിഭവ വകുപ്പ് നിർമിച്ച വെൻഡഡ് ചെക് ഡാം കം ട്രാക്ടർ വേയുടെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്നു. -----------------കഴിഞ്ഞ 21ന് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. ചെക്ഡാമി​െൻറ ഇരുകരകളിലുമായി 160 മീറ്ററോളം നീളത്തിലും 30 അടിയിലധികം ഉയരത്തിലുമായി നിർമിച്ച പാര്‍ശ്വഭിത്തികളാണ് മഴ പെയ്തുതുടങ്ങിയതോടെ തകര്‍ച്ചയിലായത്. 2.50 മീറ്റര്‍ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്താന്‍ നിർമിച്ച ജലസംഭരണിയുടെ പാര്‍ശ്വഭിത്തിയുടെ ചെറുപുഴ പഞ്ചായത്തിലുള്‍പ്പെടുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് സ്ലാബുകളാണ് പൊട്ടിയത്. മണ്ണിട്ടുനിറച്ച ഭാഗത്തുനിന്നും കരിങ്കല്‍കെട്ടുകള്‍ പുഴയിലേക്ക് തള്ളി ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്. ചെക്ഡാം നിർമാണത്തില്‍ അപാകത ചൂണ്ടിക്കാട്ടി ഉദ്ഘാടനത്തിനു മുമ്പുതന്നെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. വേനല്‍ക്കാലത്തെ കടുത്ത ജലക്ഷാമത്തില്‍ നിന്ന് ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന വയക്കര, ചിറ്റാരിക്കാല്‍, പാലാവയല്‍ വില്ലേജുകളിലെ 1038 ഹെക്ടര്‍ കൃഷിയിടങ്ങളില്‍ ജലസേചന സൗകര്യമൊരുക്കാന്‍ പദ്ധതിയിട്ട് നിർമിച്ചതാണ് ഡാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.