പരിസ്​ഥിതി സംരക്ഷണം ജീവിതശൈലിയാക്കണം ^എം.എൽ.എ

പരിസ്ഥിതി സംരക്ഷണം ജീവിതശൈലിയാക്കണം -എം.എൽ.എ പഴയങ്ങാടി: ഭൂമിയെ സംരക്ഷിക്കാൻ പരിസ്ഥിതി സംരക്ഷണം ജീവിത ശൈലിയുടെ ഭാഗമാക്കാൻ പരിശ്രമിക്കണമെന്ന് കെ.സി. ജോസഫ് എം.എൽ.എ പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോക പരിസ്ഥിതി ദിനാചരണം മാടായിപ്പാറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകരായ പി.പി. കൃഷ്ണൻ മാസ്റ്റർ,പി.അബ്ദുൽ ഖാദർ, രാജൻ പാറയിൽ, പി.പി. രാജൻ, ടി. കരുണാകരൻ, രാജൻ വേങ്ങാട് എന്നിവരെ ആദരിച്ചു. എം. നാരായണൻകുട്ടി, എം.പി. ഉണ്ണികൃഷ്ണൻ, എം.പി. മുരളി, വി.എൻ. എരിപുരം, കെ.വി. രാമചന്ദ്രൻ മാസ്റ്റർ, നൗഷാദ് വാഴവളപ്പിൽ, അജിത്ത് മാട്ടൂൽ, കെ. ബ്രിജേഷ് കുമാർ, എ.പി. നാരായണൻ, എൻ. നാരായണൻ, രജിത്ത് നാറാത്ത്, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദ്, പി. ലളിത ടീച്ചർ, പി.പി. കരുണാകരൻ, ഡി.കെ. ഗോപിനാഥ്, സുധീർ വെങ്ങര തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.