പ്രവേശനോത്സവം2

ആറളം: പഞ്ചായത്തിലെ ഇടവേലി ഗവ. എൽ.പി സ്കൂളിൽ വിപുലമായ പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതിയ കുട്ടികൾ തൊപ്പി ധരിച്ചാണ് എത്തിയത്. മുതിർന്ന കുട്ടികൾ ഇവരെ സ്വീകരിച്ചു. കുട്ടികളും അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് റാലി നടത്തി. 45 കുട്ടികൾക്ക്‌ മാസ്റ്റർ ചാരിറ്റി എന്ന സംഘടന പഠനോപകരണം വിതരണംചെയ്തു. പ്രവേശനോത്സവം ആറളം പഞ്ചായത്ത് അംഗം എം.കെ. ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ കെ.ബി. ഉത്തമൻ പ്രവേശനോത്സവ കിറ്റ് വിതരണം ചെയ്തു. കെ. ഉണ്ണികൃഷ്ണൻ, എൻ.ജെ. ബെന്നി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.പി. അബ്ദുല്ല സ്വാഗതം പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകർ കുട്ടികൾക്ക് മിഠായി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.