കഞ്ചാവ്​ കേസിൽപെടുത്തി കുടുക്കാൻ ശ്രമമെന്ന്​

കണ്ണൂർ: സെമിനാരി റെക്ടർ ആയിരുന്ന ആൾക്കെതിരെ പരാതി കൊടുത്തതിന് കഞ്ചാവ് കേസിൽപെടുത്തി കുടുക്കാൻ ശ്രമമെന്ന് ആരോപണം. പയ്യാവൂർ ചന്ദനക്കാംപാറ ചാപ്പക്കടവിലെ തോട്ടത്തിൽ ജോസഫി​െൻറ വീട്ടിൽ മേയ് 29ന് പുലർച്ചെ അഞ്ചിനാണ് എക്സൈസ് സംഘമെത്തിയത്. വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുചക്ര വാഹനം പരിശോധിക്കാൻ അവസരം ചെയ്തു കൊടുത്തു. പൂട്ടില്ലാതെ തുറന്നുകിടന്ന വാഹനത്തിൽനിന്നും 1200 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. എന്നാൽ, ചോദ്യംചെയ്തതി​െൻറ ഭാഗമായി നിരപരാധിത്വം ബോധ്യപ്പെട്ട എക്സൈസ് സംഘം വാഹനവും കഞ്ചാവും കസ്റ്റഡിയിലെടുത്ത് വാഹന ഉടമ കേസിൽ പ്രതിയാവും എന്നു പറഞ്ഞ് മടങ്ങുകയായിരുന്നു. മകൻ ജോബിൻ ജോസഫ് ഇരിട്ടിക്കടുത്ത ദേവമാത സെമിനാരിയിൽ വൈദിക വിദ്യാർഥിയായിരുന്ന കാലത്ത് സെമിനാരി റെക്ടർ ഫാ. ജയിംസ് തെക്കേമുറി ലൈംഗികമായും മറ്റു തരത്തിലും പീഡിപ്പിച്ചിരുന്നതായി മാതാവ് ആലീസ് എന്ന അന്നമ്മ ജോസഫ് പറഞ്ഞു. തുടർന്ന് സഭാ അധികാരികൾക്കും പൊലീസിനും പരാതി നൽകി. പീഡന കേസിൽപെട്ടതോടെ സഭാപട്ടം നഷ്ടപ്പെട്ട് മട്ടന്നൂർ കോടതിയിൽ വിചാരണ നേരിടുകയാണ് ജയിംസ് തെക്കേമുറി. കേസ് സാക്ഷിവിസ്താരത്തിന് മുമ്പ് സാക്ഷികളെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ജയിംസും ബന്ധുക്കളും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കഞ്ചാവ് കേസെന്ന് അവർ ആരോപിച്ചു. സെമിനാരിയിലെ 30ഒാളം മറ്റു വിദ്യാർഥികളും പരാതി നൽകിയിരുന്നു. ജോസഫിനെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുന്നതിന് നേരത്തേ ജയിംസ് നടത്തിയ നീക്കങ്ങൾക്കെതിരെ ഇരിട്ടി, പയ്യാവൂർ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നിലവിലുണ്ട്. നിരപരാധിത്വം തെളിയിക്കുന്നതിന്, എക്സൈസ് സംഘത്തിന് ലഭിച്ച ഫോൺ കോളിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. കേസിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികളായ 200ഒാളം പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നൽകി. സംഭവത്തിൽ മുഖ്യമന്ത്രി അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് 27 വർഷമായി കൗൺസലിങ് രംഗത്തുള്ള വീട്ടമ്മയായ അന്നമ്മ. കെ.പി. ജോജുമോൻ, തോമസ് തോട്ടത്തിൽ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.