പൊതുവിദ്യാഭ്യാസമേഖല ശക്തിപ്പെട്ടുവരുന്നു ^എം.എ. റഹ്മാൻ

ഉദുമ: ഉദുമ ഇസ്ലാമിയ എ.എൽ.പി സ്കൂൾ പ്രവേശനോത്സവം എഴുത്തുകാരൻ പ്രഫ. എം.എ. റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഹാഷിം പാക്യാര അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദലി മുഖ്യാതിഥിയായി. സ്മാർട്ട് ക്ലാസ്റൂം ബേക്കൽ എ.ഇ.ഒ സീനിയർ സൂപ്രണ്ട് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള കുട മാനേജിങ് കമ്മിറ്റി സെക്രട്ടറി കാപ്പിൽ കെ.ബി.എം. ശരീഫ്, പുസ്തകം പി.ടി.എ വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ ബങ്കണ എന്നിവർ വിതരണം ചെയ്തു. എൽ.എസ്.എസ് നേടിയ കുട്ടികൾക്കുള്ള ഉപഹാരം റിട്ട. ഹെഡ്മാസ്റ്റർ എം. ശ്രീധരൻ വിതരണം ചെയ്തു. ഉദുമ ഗ്രാമപഞ്ചായത്ത് മെംബർ നഫീസ പാക്യാര, പി.ടി.എ വൈസ് പ്രസിഡൻറ് ശരീഫ് എരോൽ, ഹംസ ദേളി, പി. സുജിത്ത് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു. വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സ്കൂൾ പ്രവേശനോത്സവം എളേരിത്തട്ട് ഗവ. എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് പ്രസീത രാജൻ ഉദ്ഘാടനം ചെയ്തു. ടി.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.കെ. ചന്ദ്രമ്മ, കെ.പി. കുഞ്ഞമ്പു, രാജൻ പൊടവര, രമ്യ സുരേഷ്, സി. ബിന്ദു എ.കെ. ആഗസ്തി എന്നിവർ സംസാരിച്ചു. രക്തദാനക്യാമ്പ് സംഘടിപ്പിച്ചു വെള്ളരിക്കുണ്ട്: ഡി.വൈ.എഫ്.ഐ ചിറ്റാരിക്കാൽ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്കി​െൻറ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി പി.വി. അനു ഉദ്ഘാടനം ചെയ്തു. അമൽ ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. സംഗീത, എൻ.വി. ശിവദാസൻ എന്നിവർ സംസാരിച്ചു. എൻ.എം. തോമസ് സ്വാഗതവും പ്രിയേഷ് നന്ദിയും പറഞ്ഞു. എസ്.ബി.ഐയിലേക്ക് മാർച്ച് നടത്തി വെള്ളരിക്കുണ്ട്: സർവിസ് ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ എളേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് എസ്.ബി.ഐയിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സി.ജെ. സജിത്ത് ഉദ്ഘാടനം ചെയ്തു. വി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പി.കെ. രാമചന്ദ്രൻ സംസാരിച്ചു. പി.വി. അനു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.