പാപ്പിനിശ്ശേരി മേൽപാലം തുറന്നുകൊടുത്തു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപാലം ഭാഗികമായി വ്യാഴാഴ്ച രാവിലെ തുറന്നുകൊടുത്തു. മടക്കര, ചെറുകുന്ന് ഭാഗങ്ങളിലേക്ക് പോകുന്ന നാമമാത്രമായ ബസുകൾ കടത്തിവിടാനാണ് ജില്ല കലക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചതെങ്കിലും പഴയങ്ങാടി, മാട്ടൂൽ, പയ്യന്നൂർ ഭാഗങ്ങളിലേക്കുള്ള ബസുകളും ഓടി. അതിനിടെ, ചരക്ക് ലോറികളും അനിയന്ത്രിതമായി ഓടിയതോടെ റോഡിലെ നവീകരണ പ്രവൃത്തികൾ താറുമാറായി. കലക്ടറുടെ നിർദേശപ്രകാരം ആറ് ബസുകൾക്ക് മാത്രമാണ് മേൽപാലം വഴി കടന്നുപോകാൻ അനുമതി. എന്നാൽ, ഭൂരിഭാഗം ബസുകളും ബദൽ പാത ഒഴിവാക്കി ഇതിലൂടെ ഇരുഭാഗത്തേക്കും ഓടി. ഇത് കാരണം ബദൽ റോഡുകളിൽ ബസ് കാത്തുനിന്നവരും വലഞ്ഞു. മണിക്കൂറുകളോളം ബസ് കാത്തുനിന്നവർ ഒടുവിൽ ഓട്ടോറിക്ഷകളിലാണ് ലക്ഷ്യത്തിലെത്തിയത്. പാപ്പിനിശ്ശേരി മേൽപാലത്തി​െൻറ ഇരുഭാഗത്തെ റോഡ് പ്രവൃത്തികളും പതിവഴിയിലാണ്. ഇതിനിടയിൽ ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ ചീറിപ്പാഞ്ഞതോടെ പ്രവൃത്തികൾ തടസ്സപ്പെട്ടു. കൂടാതെ റോഡ് മുറിച്ച് മണ്ണിട്ട് ഉയർത്തുന്ന ഭാഗങ്ങളിൽ റോഡി​െൻറ പാതിവഴി മാത്രമാണ് ഗതാഗത സൗകര്യമുള്ളത്. ഈ ഭാഗങ്ങളിൽ ഇരു ഭാഗത്തുനിന്നും വാഹനങ്ങൾ വന്നത് ഗതാഗതക്കുരുക്കിനും കാരണമായി. കാലവർഷം ശക്തമായാൽ റോഡ് പ്രവൃത്തിയും ഗതാഗതവും ഒരുപോലെ താറുമാറാകാനുള്ള സാധ്യതയേറെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.