കുട്ടികൾക്ക് ദേശീയബോധവും മതേതരത്വവും സംരക്ഷിക്കാനുള്ള വിദ്യാഭ്യാസം നൽകണം ^കെ.എം. ഷാജി എം.എൽ.എ

പുതിയതെരു: അലവിൽ നോർത്ത് എൽ.പി സ്കൂളിൽ എൽ.കെ.ജി പ്രവേശനോത്സവം കെ.എം. ഷാജി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം കെ.പി. ജയപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഴീക്കോട് സാന്ത്വനം വയോജനസദനം ചെയർമാൻ എം.ബി.കെ. അലവിലിൽനിന്ന് ചിറക്കൽ പഞ്ചായത്തംഗം എൻ. പ്രകാശൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. നവീകരിച്ച സ്കൂൾ ഹാളി​െൻറ ഉദ്‌ഘാടനം സ്കൂൾ മാനേജർ വത്സല ജനാർദനൻ നിർവഹിച്ചു. സ്കൂൾ സംരക്ഷണസമിതി കൺവീനർ പി.പി. അബ്ദുല്ലത്തീഫ് സ്വാഗതവും പ്രധാനാധ്യാപിക വിനയ ജനാർദനൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.