പള്ളൂർ സി.എച്ച്​.സിയിലെ എക്സ്​റേ മെഷീൻ ഉടൻ പ്രവർത്തിപ്പിക്കും

മാഹി: കഴിഞ്ഞവർഷം പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സ​െൻററിന് അനുവദിച്ച എക്സ്േറ മെഷീൻ ജൂൈല രണ്ടാം വാരത്തിനുമുമ്പ് പ്രവർത്തിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. സാങ്കേതികകാര്യങ്ങൾ പറഞ്ഞ് പ്രവർത്തിപ്പിക്കാത്തകാര്യം ഡോ. വി. രാമചന്ദ്രൻ എം.എൽ.എ നിയമസഭയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണിത്. ട്രോളിങ് നിരോധനവേളയിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന സഹായധനം 4000 രൂപയിൽനിന്ന് 7000 രൂപ ആക്കണമെന്നും 167 ബോട്ടുകൾക്ക് മോട്ടോർ ഘടിപ്പിക്കാൻ സബ്സിഡി നൽകുന്നതിൽ 50 ശതമാനം മാഹിക്ക് അനുവദിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. മാഹി ഗവ. ജനറൽ ആശുപത്രിക്ക് ആധുനികരീതിയിലുള്ള കിച്ചൺ ബ്ലോക്ക് നിർമിക്കാനുളള നടപടിയും പന്തക്കൽ ദേശത്തെ മഴവെള്ളസംഭരണി നിർമാണം അസംബ്ലിയിൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. പുതുച്ചേരി- മാഹി ബസ് അൾട്രാ ഡീലക്സ് ആക്കുക, കാരിക്കൽ കോയമ്പത്തൂർ ബസ് മാഹിയിലേക്ക് നീട്ടുക എന്നീ ആവശ്യങ്ങളും അടിയന്തരമായി നടപ്പിലാക്കണമെന്ന് ബുധനാഴ്ച നടന്ന അസംബ്ലി സമ്മേളനത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.