വൈഗക്കും സിദ്ധാർഥിനും ഡി.വൈ.എഫ്.ഐയുടെ കൈത്താങ്ങ്​

കല്യാശ്ശേരി: നിരാലംബരായ കുഞ്ഞുങ്ങളുടെ പത്താം തരംവരെയുള്ള പഠനച്ചെലവ് ഡി.വൈ.എഫ്.ഐ ഏറ്റെടുത്തു. മാങ്ങാട് തേറാറമ്പ് മഹാദേവക്ഷേത്രത്തിന് സമീപം വാടകവീട്ടിൽ കഴിയുന്ന മൂന്നും ആറും വയസ്സുള്ള വൈഗലക്ഷ്മി, സിദ്ധാർഥ് എന്നീ കുട്ടികളുടെ പത്താംതരം വരെയുള്ള പഠനച്ചെലവുകലാണ് ഡി.വൈ.എഫ്.ഐ കല്യാശ്ശേരി ഈസ്റ്റ് മേഖലാ കമ്മിറ്റി ഏറ്റെടുത്തത്. കഴിഞ്ഞവർഷം കുട്ടികളുടെ പിതാവ് മരിച്ചിരുന്നു. തുടർന്ന് അമ്മൂമ്മയായ ശാരദയുടെ കൂടെയാണ് കുട്ടികൾ കഴിയുന്നത്. വാടകവീട്ടില്‍ താമസിക്കുന്ന വയോധികയായ ശാരദക്ക് കുടുംബത്തി​െൻറ നിത്യചെലവിനുള്ള തുകപോലും കണ്ടെത്താൻകഴിയാത്ത സ്ഥിതിയാണ്. ഇൗ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ രംഗത്തുവന്നത്. കുട്ടികള്‍ക്കാവശ്യമായ പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി വി.കെ. സനോജ് നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.