പ്രവേശനോത്സവം

പയ്യന്നൂർ: പയ്യന്നൂർ നഗരസഭാതല കോറോം മുക്കോത്തടം എൽ.പി സ്കൂളിൽ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ വി. ബാലൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ സെൻട്രൽ യു.പി സ്കൂളിൽ പി.ടി.എ വൈസ് പ്രസിഡൻറ് സ്നേഹജൻ അധ്യക്ഷത വഹിച്ചു. കുന്നരു എ.യു.പി സ്കൂളിൽ പ്രവേശനോത്സവവും ഒന്നാം തരം സ്മാർട്ട് ക്ലാസ് റൂമി​െൻറ ഉദ്ഘാടനവും ടി. ജനാർദനൻ നിർവഹിച്ചു. എരമം സൗത്ത് എൽ.പി സ്കൂളിൽ എം.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. യു.കെ.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വെള്ളൂർ ഭുവനേശ്വരി ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ വെള്ളൂർ ഗവ.എൽ.പി സ്കൂളിൽ പഠനകിറ്റുകൾ വിതരണം ചെയ്തു. പെരുമ്പ ജി.എം.യു.പി സ്കൂളിൽ എം.എസ്.എഫ് പെരുമ്പ ശാഖ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലിനു കൈമാറി ജില്ല ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. പി-വൈ ആർ. പ്രവേശനം ^പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.