പ്രവേശനോത്സവം

ചെറുപുഴ: പയ്യന്നൂര്‍ ഉപജില്ല സ്‌കൂള്‍ പെരിങ്ങോം ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളില്‍ സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പെരിങ്ങോം വയക്കര പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ മിനി മാത്യു അധ്യക്ഷത വഹിച്ചു. നവാഗതര്‍ക്കുള്ള പഠനകിറ്റ് വിതരണം എ.ഇ.ഒ കെ.വി. രവീന്ദ്രൻ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പ്രകാശന്‍, പഞ്ചായത്തംഗങ്ങളായ ലതഗോപി, എം. ജനാർദനന്‍, കെ. നളിനി, ബി.പി.ഒ എം. ലക്ഷ്മണന്‍, കെ.വി. മധുസൂദനന്‍ എന്നിവർ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ. ഗോപിനാഥന്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് എ.എം. രാജമ്മ നന്ദിയും പറഞ്ഞു. ചെറുപുഴ പഞ്ചായത്ത്തല തിരുമേനി എസ്.എൻ.ഡി.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.കെ. ജോയി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.