കൂടങ്കുളം ആണവ നിലയം വികസിപ്പിക്കാൻ ഇന്ത്യ–റഷ്യ ധാരണ

കൂടങ്കുളം ആണവ നിലയം വികസിപ്പിക്കാൻ ഇന്ത്യ–റഷ്യ ധാരണ (A) കൂടങ്കുളം ആണവ നിലയം വികസിപ്പിക്കാൻ ഇന്ത്യ–റഷ്യ ധാരണ ATTN: ഒന്നാം പേജിലെ റഷ്യൻ വാർത്തയുടെ അപ്ഡേറ്റഡ് വാർത്തയാണ്. ആ വാർത്തക്ക് പകരം ഇതു നൽകണം സ​െൻറ്പീറ്റേഴ്സ്ബർഗ്: തമിഴ്നാട്ടിലെ കൂടങ്കുളം ആണവ വൈദ്യുതി പദ്ധതിയുടെ അവസാന ഘട്ടത്തിലെ രണ്ടു യൂനിറ്റുകൾ സ്ഥാപിക്കാൻ ഇന്ത്യയും റഷ്യയും കരാറിൽ ഒപ്പുവെച്ചു. 1000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ േശഷിയുള്ളതാണ് ഒാരോ യൂനിറ്റും. ഇരു രാജ്യങ്ങളും ഉൗർജ മേഖലയിൽ കൂടുതൽ സഹകരിക്കാനും ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിലാണ് കരാറിൽ ഒപ്പുവെച്ചത്. ന്യൂക്ലിയർ പവർ കോർപറേഷൻ ഒാഫ് ഇന്ത്യയും റഷ്യയിലെ ആറ്റംസ്േട്രായെകസ്പോർട്ടും ചേർന്നാണ് കൂടങ്കുളത്തെ ആണവ നിലയം വികസിപ്പിക്കുക. ഉൗർജ, വൈദ്യുതി രംഗങ്ങളിൽ ഇരു രാജ്യങ്ങളും കൂടുതൽ സഹകരിക്കുമെന്ന് മോദിയും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യാപാരം, സേങ്കതിക വിദ്യ എന്നീ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. ഇന്ദ്ര –2017 എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്താനും യുദ്ധക്കപ്പലും കമോവ്–226 മിലിട്ടറി ഹെലികോപ്ടറും നിർമിക്കാനും ധാരണയായി. ഇരു രാജ്യങ്ങളുടെയും ബന്ധം 70 വർഷം പൂർത്തിയാവുകയാണെന്ന് മോദി പറഞ്ഞു. ചർച്ച ഫലപ്രദമായിരുന്നുവെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ പറഞ്ഞു. ഇതാദ്യമായാണ് ഇന്ത്യ–റഷ്യ ചർച്ചക്ക് സ​െൻറ്പീറ്റേഴ്സ്ബർഗ് വേദിയാവുന്നത്. പ്രസിഡൻറ് പുടി​െൻറ ജന്മദേശം കൂടിയാണ് ഇവിടം. 70 വർഷം മുമ്പ് ലെനിൻഗ്രാഡിൽ നടന്ന യുദ്ധത്തിൽ രക്തസാക്ഷിയായ പുടി​െൻറ സഹോദരനടക്കമുള്ള കുടുംബാംഗങ്ങളെ അടക്കിയ സെമിത്തേരിയിൽ ആദരാഞ്ജലി അർപ്പിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. സാധാരണ ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടാവാറുണ്ട്. എന്നാൽ, ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിൽ ഇതുവരെ ഒരു കുറവും വന്നിട്ടില്ലെന്നും മോദി പറഞ്ഞു. ഷാൻഹായ് കോഒാപറേഷൻ ഒാർഗനൈസേഷനിൽ ഇന്ത്യയെ അംഗമാക്കിയതിൽ മോദി പുടിേനാട് നന്ദി പറഞ്ഞു. ഷാൻഹായ് കോഒാപറേഷൻ ഒാർഗനൈസേഷനിൽ ഇന്ത്യക്ക് ഒരാഴ്ചക്കകം പൂർണ അംഗത്വം നൽകുമെന്ന് പുടിൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.