നൂറുമേനിയുമായി പാഷൻ ഫ്രൂട്ട്

ചെറുപുഴ: പെരിങ്ങോം ടൗണിലെ വസ്ത്ര വ്യാപാരി എം. ശ്രീധര​െൻറ വീട്ടുമുറ്റത്ത് തണൽ വിരിച്ചു നിൽക്കുന്ന വള്ളിയിൽ വിളയുന്നത് നൂറുകണക്കിന് പാഷൻ ഫ്രൂട്ട്. പെരിങ്ങോം-ചിലക് റോഡിൽ നിന്നും 30 മീറ്റർ ഉള്ളിലാണ് ശ്രീധര​െൻറ വീട്. റോഡ് മുതൽ വീടി​െൻറ മുറ്റംവരെ പന്തൽ പോലെ പടർന്നിരിക്കുകയാണിവ. സാധാരണ കാണപ്പെടുന്ന മഞ്ഞനിറത്തിലുള്ള പാഷൻ ഫ്രൂട്ടിന് പകരം ഇവിടെ വിളയുന്നത് വയലറ്റ് നിറമുള്ള പഴങ്ങളാണ്. വയലറ്റ് ഇനത്തിൽപെട്ട പാഷൻ ഫ്രൂട്ടിന് ഔഷധ ഗുണം കൂടുതലുണ്ടെന്നറിഞ്ഞിട്ടാകാം നിരവധി പേർ ഇവിടെ വന്ന് പഴങ്ങൾ ശേഖരിക്കാറുണ്ട്. കാൻസറിനും ഡെങ്കിപ്പനിക്കും ഇതി​െൻറ പഴച്ചാറ് ഫലപ്രദമാണെന്ന്‌ പറയുന്നു. രണ്ടുവർഷം മുമ്പാണ് ശ്രീധരൻ വീട്ടുമുറ്റത്ത് പാഷൻ ഫ്രൂട്ട് നട്ടുപിടിപ്പിച്ചത്. ഒരു വർഷത്തിനുള്ളിൽ തന്നെ ധാരാളം പഴങ്ങൾ ലഭിക്കുകയും ആവശ്യക്കാർ ഏറുകയും ചെയ്തതോടെ കൃഷി ഗൗരവമായെടുത്തു. ഈ വർഷം പഴങ്ങൾ കൂടുതലായി ലഭിക്കുന്നുണ്ടെന്ന് ശ്രീധരൻ പറയുന്നു. പൂപിടിച്ചു തുടങ്ങിയാൽ മൂന്ന് മാസത്തിനുള്ളിൽ പഴുത്ത് പാകമാവും. രോഗബാധിതർക്ക് ജ്യൂസടിച്ച് നൽകാൻ പഴം തേടിയെത്തുന്നവർക്ക് ശ്രീധരൻ സൗജന്യമായാണ് ഇവ നൽകുന്നത്. കേടുവരുന്ന പഴങ്ങൾ വീട്ടിൽ വളർത്തുന്ന ഗപ്പി മത്സ്യത്തിന് തീറ്റയായും നൽകും. വീടിരിക്കുന്ന 12 സ​െൻറ് സ്ഥലത്ത് പാഷൻ ഫ്രൂട്ട് കൂടാതെ മരച്ചീനിയും മഞ്ഞളും കൃഷി ചെയ്തിട്ടുണ്ട്. നീലയമരി പോലുള്ള ഔഷധസസ്യങ്ങളും ഈ വീട്ടുമുറ്റത്തുണ്ട്. വേനൽക്കാലത്ത് പാതയോരത്ത് പച്ചക്കറി കൃഷിക്കും ശ്രീധരൻ സമയം കണ്ടെത്താറുണ്ട്. ദിവസവും രാവിലെ ഒരു മണിക്കൂറിലധികം വീട്ടുപരിസരത്തെ കൃഷികൾ പരിപാലിച്ചതിനുശേഷമേ ഇദ്ദേഹം ടൗണിലെ തുണിക്കടയിലെ തിരക്കുകളിലേക്കും പൊതു പ്രവർത്തനത്തിലേക്കും നീങ്ങാറുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.