ഹയർ സെക്കൻഡറിയെ അവഗണിക്കുന്നു; അധ്യാപകർ പ്രക്ഷോഭത്തിലേക്ക്​

കണ്ണൂർ: ഹയർ സെക്കൻഡറി മേഖലയെ അവഗണിക്കുന്നതിനെതിരെ അധ്യാപകരുടെ പ്രതിഷേധം. മേഖലയെ തകർക്കാനുള്ള ഗൂഢശ്രമങ്ങൾ തിരിച്ചറിയണമെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ (കെ.എച്ച്.എസ്.ടി.യു) ആവശ്യപ്പെട്ടു. ഇടതു സർക്കാർ നടപ്പാക്കുന്ന വികലമായ പരിഷ്കാരങ്ങൾ ചെറുത്തുേതാൽപിക്കണം. 2013 മുതൽ അനുവദിച്ച പ്ലസ് ടു ബാച്ചുകളിൽ സർക്കാർ മേഖലയിൽ അംഗീകാരം നൽകിയപ്പോൾ എയ്ഡഡ് മേഖലയിൽ അംഗീകാരം നൽകാതെ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് യൂനിയൻ കുറ്റപ്പെടുത്തി. ഹയർ െസക്കൻഡറി ഡയറക്ടേററ്റിന് പുതിയ കെട്ടിടത്തിനായി ശിലാസ്ഥാപനം നടത്തിയെങ്കിലും ഇടതു സർക്കാർ അധികാരത്തിൽ വന്നതോടെ കെട്ടിടം വേണ്ടെന്നാണ് പറയുന്നത്. ഹയർ സെക്കൻഡറി ഡയറക്ടർ തസ്തിക മാസങ്ങളായി നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുകയാണ്. വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിലും അധ്യാപകരുടെ കൈപ്പുസ്തകം വിതരണം ചെയ്യുന്നതിലും സർക്കാർ പരാജയമാണ്. ഒന്നാം വർഷം ക്ലാസ് ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും പ്രവേശന നടപടികൾ എങ്ങുമെത്തിയില്ല. മാനദണ്ഡം പാലിക്കാതെ നടത്തിയ പ്രിൻസിപ്പൽ ട്രാൻസ്ഫർ സ്വന്തക്കാരെ ഇഷ്ടകേന്ദ്രങ്ങളിൽ നിയമിക്കുന്നതിനും മറ്റുള്ളവരെ ദൂരസ്ഥലങ്ങളിലേക്കു മാറ്റി ദ്രോഹിക്കുന്നതിനും ഇടയാക്കി. സർക്കാറി​െൻറ നിരന്തര അവഗണനക്കെതിരെ കെ.എച്ച്.എസ്.ടി.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഹയർ സെക്കൻഡറി നിലവിൽവന്ന ആഗസ്റ്റ് ഒന്നാം തീയതി 'ഹയർ സെക്കൻഡറി സംരക്ഷണ ദിനം' ആചരിക്കും. വിദ്യാഭ്യാസ ജില്ലതലത്തിൽ പ്രക്ഷോഭ സംഗമങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഹാഷിം കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. പി.കെ. ഷിഹാബുദ്ദീൻ, പി. ഷമീർ, കെ. ഇസ്മാഇൗൽ, നൗഷാദ് പൂതപ്പാറ, അനീഷ് നാറാത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.